
അമ്പലപ്പുഴ: എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ജില്ലാതല ഫ്ലാഷ്‌മോബ് മത്സരം സംഘടിപ്പിച്ചു. പുന്നപ്ര കാർമൽ എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ എച്ച്. സലാം എം .എൽ .എ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജ് ഒന്നാം സ്ഥാനവും ഗവ. ടി. ഡി. മെഡിക്കൽ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് രണ്ടാം സ്ഥാനവും, മാവേലിക്കര പീറ്റ് മെമ്മോറിയൽ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് 5000, 3000, 2000 എന്നിങ്ങനെ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. വിമുക്തി ജില്ലാ മാനേജർ ഇ പി സിബി, ജില്ലാ കോർഡിനേറ്റർ അഞ്ജു. എസ്.റാം, എക്സൈസ് ഇൻസ്‌പെക്ടർമാരായ കൊച്ചുകോശി, ബിസ്മി ജസീറ, ഫാദർ. ജസ്റ്റിൻ ആലുങ്കൽ, വി. കെ. മനോജ്കുമാർ എന്നിവർ സംസാരിച്ചു.