s

ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടിയ ജില്ലാ സബ് ജൂനിയർ പെൺകുട്ടികളുടെ ബാസ്‌ക്കറ്റ്‌ബോൾ ടീമിന് വിദ്യാ പ്രോജക്ടിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് ചേർത്തല ജേഴ്സി വിതരണം നടത്തി. നഗര ചത്വരത്തിലെ എ.ഡി.ബി.എ സ്റ്റേഡിയത്തിൽ നടത്തിയ ചടങ്ങിൽ പ്രസിഡന്റ് റോണി മാത്യു അധ്യക്ഷത വഹിച്ചു. റോട്ടറി പ്രസിഡന്റ് സോംസൻ ജേക്കബ് ജേഴ്സി വിതരണം നടത്തി. മേജൊ ഫ്രാൻസിസ്, ശിവൻകുട്ടി നായർ, ഡോ. ബിജു മല്ലാരി, സുബൈർ ഷംസു, തോമസ് മത്തായി കരിക്കംപള്ളിൽ, അഡ്വ. ടി.ടി. സുധീഷ്, രാജു തോമസ്, ജെസ്സി, ഇ. നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു.