അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം പുറക്കാട് 796 -ാം നമ്പർ ശാഖയിൽ പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും. രാവിലെ 10ന് എസ്.എൻ.എം.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് യൂണിയൻ കൗൺസിലർ കെ.ഭാസി ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് എം.ടി.മധു അദ്ധ്യക്ഷനാകും.പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ മുഖ്യാതിഥിയാകും. യൂണിയൻ കൗൺസിലർ ജി.രാജേഷ് സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നൽകും. സെക്രട്ടറി കെ.ഉത്തമൻ സ്വാഗതവും വൈസ് പ്രസിഡന്റ് എ.ഗോപകുമാർ നന്ദിയും പറയും.