മാവേലിക്കര : ഡോ. പി.എൻ.വിശ്വനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പത്താമത് വാർഷിക പൊതുയോഗം ഇന്ന് വൈകിട്ട് 4ന് മാങ്കാംകുഴി ട്രസ്റ്റ് ഹാളിൽ നടക്കും. സാഹിത്യകാരൻ ബിനു തങ്കച്ചൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് എം.എൻ.ശിവദാസന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ സെക്രട്ടറി ആർ.കാർത്തികേയൻ റിപ്പോർട്ട് അവതരിപ്പിക്കും. ട്രസ്റ്റ് രക്ഷാധികാരികളായ അഡ്വ .ഇറവങ്കര വിശ്വനാഥൻ, ഡോ.എ.വി.ആനന്ദരാജ്, വാസുദേവൻ സായി, വൈസ് പ്രസിഡന്റ് ഉദയൻ പാറ്റൂർ, ട്രഷറർ റ്റി ഷാനുൽ, ഡോ. ആർ മധുസൂദനൻ,മൊട്ടയ്ക്കൽ സോമൻ, എം. അനിൽ കുമാർ,സുരേഷ് പന്തളം, എൻ.ശിവരാമൻ, കനകമ്മ, അശോക് ബാബു തുടങ്ങിയവർ സംസാരിക്കും.