photo

ചേർത്തല: ലീല രാമചന്ദ്രൻ രചിച്ച ആറാമത് പുസ്തകം എന്റെ
നാൾ വഴിയിൽ തിരുനെല്ലൂർ സഹകരണ ബാങ്ക് എന്ന പുസ്തകത്തിന്റെ പ്രകാശന സമ്മേളനം ദലീമാ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുനെല്ലൂർ സഹകരണ ബാങ്കിലെ ജീവനക്കാരിയായിരുന്ന ലീല രാമചന്ദ്രൻ സർവീസ് കാലഘട്ടത്തിലെ അനുഭവങ്ങളാണ് പുസ്തകത്തിലൂടെ അവതരിപ്പിച്ചത്. തിരുനെല്ലൂർ സഹകരണ ബാങ്കിന്റെ ഒറ്റപ്പുന്ന ശാഖയിൽ നടന്ന സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് ഡി.വി.വിമൽദേവ് അദ്ധ്യക്ഷത വഹിച്ചു. ഗാന രചയിതാവ് രാജീവ് ആലുങ്കൽ പുസ്തക പ്രകാശനം നിർവഹിച്ചു.വാരനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ.പ്രസന്നൻ പുസ്തകം ഏറ്റുവാങ്ങി.തെന്നൂർ ബി.രാമചന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി.എ.എം.ആരിഫ്,ആലപ്പി ഋഷികേശ്,പൂച്ചാക്കൽ ഷാഹുൽ,വെട്ടയ്ക്കൽ മജീദ്,പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധീഷ്,ബാങ്ക് സെക്രട്ടറി പി.ജിജിമോൾ,എ.എസ്.സാബു, പി.എസ്.ശ്രീകുമാർ,ലീലാ രാമചന്ദ്രൻ,എം.ഡി വിശ്വംഭരൻ എന്നിവർ സംസാരിച്ചു.