fxdgxdfgf

തുറവൂർ : പുന്നപ്ര - വയലാർ സമര സേനാനിയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവുമായിരുന്ന എം.കെ.വേലായുധന്റെ 20- മത് ചരമവാർഷികം സി.പി.ഐ തുറവൂർ എൽ.സി യുടെ നേതൃത്വത്തിൽ ആചരിച്ചു. എൻ.കെ.മുരളി അദ്ധ്യക്ഷത വഹിച്ചു. എൽ.സി സെക്രട്ടറി ഇ.വി അജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ.എം.കെ ഉത്തമൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് ശിവപ്രസാദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ, പി.എം അജിത് കുമാർ, ഷൈജു, രാജുമാധവൻ, സി.ആർ. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. എൽ.സി മെമ്പർ ദിനേശൻ സ്വാഗതവും ദിവ്യ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.