മവേലിക്കര: വിദ്യാധിരാജ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റേയും ലയൺസ് ക്ലബ് ഒഫ് മാവേലിക്കരയുടേയും ഐ മൈക്രോ സർജറി ലേസർ സെന്ററിന്റെയും സംയുക്ത സഹകരണത്തോടെ സൗജന്യ മെഗാ നേത്ര പരിശോധനയും കുട്ടികൾക്ക് സൗജന്യ കണ്ണട വിതരണവും നടത്തി. ലയൺസ് ക്ലബ് റീജണൽ ചെയർപേഴ്സൺ വിജയകുമാർ ശങ്കരപിള്ള ഉദ്ഘാടനം നിർവഹിച്ചു. വിദ്യാധിരാജാ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജയപ്രകാശ് വല്യത്താൻ അദ്ധ്യക്ഷനായി. യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.ബി.സന്തോഷ്, ലയൺസ് ക്ലബ് സോൺ ചെയർപേഴ്സൺ സുജു കുമാർ, പ്രസിഡന്റ് ഡോ.കൃഷ്ണരാജ്.പി, സെക്രട്ടറി ജേക്കബ് വർഗ്ഗീസ്, സ്കൂൾ പി.റ്റി.എ സെക്രട്ടറി അമ്യത.ജെ എന്നിവർ സംസാരിച്ചു. അമിതാ ഐ കെയർ സീനിയർ ഡോ.വർഗീസ് കെ.എബ്രഹാം കുട്ടികൾക്കും പ്രായമായവർക്കും ഉണ്ടാകാവുന്ന നേത്ര രോഗങ്ങളെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത 58ഓളം കുട്ടികൾക്ക് സൗജന്യമായും 60വയസായവർക്ക് പകുതി വിലക്കും കണ്ണട വിതരണം ചെയ്തു.