മാവേലിക്കര: നഗരസഭ കേരളോത്സവത്തിന് തുടക്കമായി. മാവേലിക്കര ബ്ലോക്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച വിളംബരഘോഷയാത്ര നഗരസഭ ടൗൺ ഹാളിൽ സമാപിച്ചു. തുടർന്ന് കേരളോത്സവത്തിന്റെ ഉദ്ഘാടനം മാവേലിക്കര നഗരസഭ ചെയർമാൻ നൈനാൻ.സി.കുറ്റിശേരിൽ നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ റ്റി.കൃഷ്ണകുമാരി അധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.വി.ശ്രീകുമാർ, ശാന്തി അജയൻ, സജീവ് പ്രായിക്കര, കൗൺസിലർമാരായ ചിത്രാ അശോക്, ശ്യാമളാദേവി, വിജയമ്മ ഉണ്ണികൃഷ്ണൻ, പുഷ്പാസരേഷ് എന്നിവർ സംസാരിച്ചു. കലാമത്സരങ്ങൾ മുൻസിപ്പൽ ടൗൺ ഹാളിലും കായിക മത്സരങ്ങൾ മാവേലിക്കര ഗവ.ബോയ്സ് ഹയർസെക്കന്ററി സ്‌കൂളിലുമാണ് നടക്കുന്നത്. സമാപന സമ്മേളനം ഇന്ന് വൈകിട്ട് 4ന് നഗരസഭ ചെയർമാൻ നൈനാൻ.സി.കുറ്റിശേരിൽ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർപേഴ്സൺ റ്റി.കൃഷ്ണകുമാരി അധ്യക്ഷയാവും.