ksree

ആലപ്പുഴ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം മുതൽ ബീച്ച് വരെ മിനി മാരത്തോൺ സംഘടിപ്പിച്ചു. ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരായ 1300 വനിതകൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മാരത്തൺ ഉദ്ഘാടനം ചെയ്തു.

സ്നേഹിത ജൻഡർ ഹെല്പ് ഡെസ്‌കിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, സ്ത്രീകളിലെ മാനസിക ശാരീരിക ആരോഗ്യം വർദ്ധിപ്പിക്കുക, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലി കൗൺസിലിംഗ് സംവിധാനത്തെക്കുറിച്ച് സ്ത്രീകൾക്ക് അവബോധം ഉണ്ടാക്കുക തുടങ്ങി സ്നേഹിത നടത്തി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പ്രചാരണം നൽകുന്നതിനാണ് മാരത്തൺ സംഘടിപ്പിച്ചത്.

തുടർന്ന് ബീച്ചിൽ പുന്നപ്ര ജ്യോതികുമാറും സംഘവും അവതരിപ്പിച്ച നാട്ടുപാട്ടു ചങ്ങാത്തം നടന്നു.

നഗരസഭാദ്ധ്യക്ഷ കെ.കെ. ജയമ്മ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്. രഞ്ജിത്ത്, കൗൺസിലർമാരായ സിമി ഷാഫീഖാൻ, ഹെലൻ ഫെർണാണ്ടസ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ മാരായ ടെസി ബേബി, അനന്ത രാജൻ,സി.ഡി.എസ് ചെയർപേഴ്‌സണ്മാരായ ഷീല മോഹൻ, സോഫിയ അഗസ്റ്റിൻ തുടങ്ങിയവർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി. സുനിത എന്നിവർ സംസാരിച്ചു.