മാവേലിക്കര: ഓർത്തഡോക്സ്‌ സഭ സൺ‌ഡേ സ്കൂൾ പ്രസ്ഥാനം മാവേലിക്കര ഭദ്രാസനം കായംകുളം ഡിസ്ട്രിക്ട് അദ്ധ്യാപക സെമിനാർ പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാർ എപ്പിഫാനിയോസ് ഉദ്‌ഘാടനം ചെയ്തു. ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ.റിജോ മാത്യു ജോസഫ് അദ്ധ്യക്ഷനായി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മലയാളം വിഭാഗം മേധാവി ഡോ.പി.ജെ.ബിൻസി ക്ലാസ് നയിച്ചു. മുൻ ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർ തോമസ് വർഗീസ്, മുൻ ഡിസ്ട്രിക്ട് സെക്രട്ടറി പ്രിൻസി രഞ്ജി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഭദ്രാസനം സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, പത്തിച്ചിറ വലിയപള്ളി വികാരി ഫാ.കെ.എം.വർഗീസ് കളീയ്ക്കൽ, സഹവികാരി ഫാ.സന്തോഷ് വി.ജോർജ്, ഭദ്രാസന ഡയറക്ടർ റോയി ശാമുവേൽ, സുനിൽ കെ.ജോർജ്, വലിയപള്ളി ട്രസ്റ്റി പി.ബി.ഫിലിപ്പ്, സെക്രട്ടറി പി.ജെ.അലക്സാണ്ടർ, ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർ ജെസ്സി സാബു, എലിസബത്ത് മാത്യു, മാത്യു യോഹന്നാൻ, ഡിസ്ട്രിക്ട് സെക്രട്ടറി കെ.മത്തായികുട്ടി എന്നിവർ സംസാരിച്ചു.