
മാവേലിക്കര- സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കറ്റാനം കരിപ്പോലി വിളയിൽ അച്ചൻകുഞ്ഞിൻറെ മകൻ റോബിൻ കോശി വർഗീസ് (40) ആണ് മരിച്ചത്. എസ്.ബി.ഐ കറ്റാനം ശാഖ മുൻ മാനേജരാണ്. മാവേലിക്കര - തിരുവല്ല റോഡിൽ പ്രായിക്കര ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെ 11.30നായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി ബസ്സിനെ മറികടക്കാൻ അമിതവേഗതയിൽ പിന്നാലെ എത്തിയ സ്വകാര്യ ബസ് റോബിന്റെ ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ റോബിനെ ഉടൻ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭാര്യ: ഡോ. സ്നേഹ ജി.തോമസ്. മക്കൾ: എദൻ റോബിൻ, എഡ്വിൻ റോബിൻ.