
ആലപ്പുഴ: ശബരിമലയിൽ സ്വർണകൊള്ള നടത്തിയ ദേവസ്വം ബോർഡ് പിരിച്ചു വിടുകയും ഉത്തരവാദിയായ ദേവസ്വം മന്ത്രിരാജിവക്കുകയും വേണമെന്ന് കെ.പി.സി.സി വിചാർ വിഭാഗ് സംഘടന ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സഞ്ജീവ് അമ്പലപ്പാട് ആവശ്യപ്പെട്ടു. സ്വർണ കൊള്ളയിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വാസ സംരക്ഷണ ദീപ പ്രോജ്വലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിചാർ വിഭാഗ് ജില്ലാ പ്രസിഡന്റ് ഡോ. പി. രാജേന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ.വറുഗീസ് പോത്തൻ,വൈസ് പ്രസിഡന്റുമാരായ പ്രൊഫ.പരമേശ്വരൻ പിള്ള, മുഹമ്മദ് കോയ, കണിശ്ശേരി മുരളി,ജയ നാഥൻ,സെക്രട്ടറിമാരായ അഡ്വ.സീമ രവീന്ദ്രൻ,സി എൻ ഔസേപ്പ്,ദിലീപ് ചേരാവള്ളി,രാജു താന്നിക്കൽ,പി.സി. അനിൽ, രാധാകൃഷ്ണൻ നായർ,ചന്ദ്രമോഹനൻ നായർ,തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു.