
ആലപ്പുഴ: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച തോണ്ടൻകുളങ്ങര വാർഡിലെ കിളിയംപറമ്പ് റോഡ് നിർമ്മാണം പൂർത്തീകരിച്ച് തുറന്നു കൊടുത്തു. നഗരസഭാദ്ധ്യക്ഷ കെ.കെ. ജയമ്മ ഉദ്ഘാടനം നിർവഹിച്ചു.പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ആർ. പ്രേം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ രാഖി രജികുമാർ സ്വാഗതം പറഞഅഞു. പൊതു പ്രവർത്തകരായ ജഗദീഷ്, സജിത്ത്, വിദ്യ എന്നിവർ പങ്കെടുത്തു.