ambala

അമ്പലപ്പുഴ: അമ്പലപ്പുഴ യോഗം പേട്ട സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിയുക്ത ശബരിമല മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിക്കും മാളികപ്പുറം മേൽശാന്തി എം.ജി. മനു നമ്പൂതിരിക്കും സ്വീകരണം നൽകി. ശബരിമല മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. അമ്പലപ്പുഴ സമൂഹ പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. ചേട്ട സംഘം പ്രസിഡന്റ് ആർ. ഗോപകുമാർ അദ്ധ്യക്ഷനായി. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ പൂർണ്ണ കുംഭം നൽകി മേളവാദ്യ അകമ്പടിയോടെയാണ് മേൽശാന്തിമാരെ സ്വീകരിച്ചത്. പേട്ട സംഘം സെക്രട്ടറി കെ .ചന്ദ്രകുമാർ സ്വാഗതം പറഞ്ഞു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ ,ക്ഷേത്ര വികസന ട്രസ്റ്റ് പ്രസിഡന്റ് ടി.കെ. ഹരികുമാർ താമത്ത് , എൻ. മാധവൻകുട്ടിനായർ , സജു പാർത്ഥസാരഥി , ബിജു സാരംഗി എന്നിവർ സംസാരിച്ചു.