photo

ചേർത്തല:പട്ടണക്കാട് പഞ്ചായത്തിൽ 124 വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച വയലാർ ഗവ.ബി.വി.എൽ.പി.എസിലെ വർണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു.പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ജാസ്മിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് മുഖ്യാതിഥിയായി. ഡി.പി.സി ജി.കൃഷ്ണകുമാർ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.ജയപാൽ,ജനപ്രതിനിധികളായ ആതിര ബിജു,ഷൈജിപോൾ,വി.കെ.സാബു,പി.കെ.ബിനോയ്,പ്രജിന വിനോദ്,എ.ആർ.ഷാജി,പുഷ്പ റെജിമോൻ,ഉഷാദേവി തുടങ്ങിയവർ സംസാരിച്ചു. എച്ച്.എം.ലിജിമോൾ ടി. സ്വാഗതവും പി.ടി.എ പ്രസിഡന്റ് എം.എസ്.രാജേഷ് നന്ദിയും പറഞ്ഞു.