
അമ്പലപ്പുഴ: നിത്യേപയോഗ സാധനങ്ങളുമായി സഹകരണ സംഘം പ്രവർത്തകർ ശാന്തി ഭവനിൽ എത്തി. മാമ്പുഴക്കരി ബ്രദേഴ്സ് സഹായ സഹകരണ സംഘം അംഗങ്ങളാണ് ശാന്തിഭവനിൽ സഹായവുമായി എത്തിയത്. അന്തേവാസികൾക്കായി സംഘാംഗങ്ങൾ ശേഖരിച്ച പഴയ വസ്ത്രങ്ങൾ, അരി, ഏത്തക്കുലകൾ എന്നിവയുമായി സെക്രട്ടറി ടോം, പ്രസിഡന്റ് കലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ശാന്തിഭവനിൽ എത്തിയത്. ശാന്തിഭവൻ മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ നന്ദി പറഞ്ഞു.