
ചേർത്തല:രാജീവ് ഗാന്ധി ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർത്തല റെയിൽവേ സ്റ്റേഷനു മുന്നിൽ സമരസായഹ്നം നടത്തി.ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുവാൻ നാഷണൽ ഹൈവേയിൽ അടിപ്പാത നിർമ്മിക്കുക,മുതിർന്ന പൗരന്മാർക്ക് യാത്ര ചെയ്യുന്നതിനായി പ്ലാറ്റ്‌ഫോമിൽ ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തുക,സർവീസ് റോഡ് സംജാതമാക്കുക എന്നിവ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം .മുൻ എം.പിയും ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരിയുമായ ഡോ.കെ.എസ്.മനോജ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ.ടി.എച്ച്.സലാം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി.എൻ.അജയൻ,അഡ്വ.സി.ഡി.ശങ്കർ,സി.ആർ.സാനു, ടി.കെ. അനിലാൽ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ കെ.സി.ആന്റണി, ടി.എസ്.രഘുവരൻ,നേതാക്കളായ എം.കെ.ജയപാൽ,ദേവരാജൻപിള്ള, നഗരസഭ കൗൺസിലർമാരായ ബി.ഫൈസൽ,പി.ജി.സുരേഷ് ബാബു, സുജാത സതീഷ് കുമാർ,ബിന്ദു ഉണ്ണികൃഷ്ണൻ,ടി.എസ്.കുഞ്ഞുമോൻ, വിശ്വംഭരൻ പിള്ള,ശങ്കരൻകുട്ടി,വിൻസന്റ്, ജി.സോമകുമാർ,കെ.എസ്. ജയനാഥ്, മനുജോൺ, മുരുകൻ,സജീർ പട്ടണക്കാട്,രമണി എന്നിവർ സംസാരിച്ചു.