kuttamperoor-kodiyett

മാന്നാർ: കുട്ടമ്പേരൂർ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി.വികാരി ഫാ.ടി.ടി. തോമസ് ആലാ കൊടിയേറ്റി. ഫാ. മാത്യൂസ് റമ്പാൻ, ട്രസ്റ്റി തോമസ് ചാക്കോ ,സെക്രട്ടറി അനിൽ യോഹന്നാൻ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം ജോജി ജോർജ്, ഭദ്രാസന യുവജനപ്രസ്ഥാനം പ്രസ്ഥാനം ജനറൽ സെക്രട്ടറി നിബിൻ നല്ല വീട്ടിൽ, മാത്യു ജി. മനോജ് എന്നിവർ പങ്കെടുത്തു. . 31ന് റാസയും നവംബർ 1 ന് ഇടുക്കി ഭദ്രാസനാധിപൻ സക്കറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിലും ഫാ.മാത്യൂസ് റമ്പാൻ, ഫാ.യൂഹാന്നോൻ റമ്പാൻ എന്നിവരുടെ സഹകാർമ്മികത്വത്തിലും മൂന്നിന്മേൽ കുർബ്ബാനയും നടത്തപ്പെടും.