
അമ്പലപ്പുഴ: നിർദ്ധന കുടുംബങ്ങൾക്ക് വീടുവയ്ക്കാൻ സ്ഥലം നൽകി മാതൃകയായി തകഴി സ്വദേശിയായ ദമ്പതികൾ. തകഴി കേളമംഗലം ഗ്രീൻ വില്ലയിൽ കെ.എ.തോമസും ഭാര്യ ഏലിയാമ്മ തോമസുമാണ് കുന്നന്താനം പഞ്ചായത്തിന് 22 സെന്റ് സ്ഥലം നൽകിയത്. ഓസ്ട്രിയ പ്രൊവിൻസി വേൾഡ് മലയാളി കൗൺസിൽ വൈസ് പ്രസിഡന്റാണ് ഏലിയാമ്മ തോമസ്. ഏലിയാമ്മ തോമസിന്റെ മാതാവ് പരേതയായ ത്രേസ്യാമ്മയുടെ ഓർമ്മക്കായാണ് കുന്നന്താനം ചെങ്ങരൂർ ചിറയിൽ ഉള്ള 22 സെന്റ് സ്ഥലം പഞ്ചായത്തിന് നൽകിയത്.