
അമ്പലപ്പുഴ: ഫ്യൂച്ചറിന്റെ സുഹൈൽ വൈലിത്തറ സ്മാരക സ്കോളർഷിപ്പ് വിതരണം യു.എ.ഇ എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഹരികുമാർ തട്ടാരു പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഗവ.ടി.ഡി. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക കമ്യൂണിറ്റി മെഡിസിൻ അസി. പ്രൊഫ. ഡോ. വിശ്വകലയും കോളേജ് യൂണിയൻ ചെയർപേഴ്സൺ സാൻ മരിയയും ചേർന്ന് ഏറ്റുവാങ്ങി. ഫ്യൂച്ചർ ചെയർമാൻ അഡ്വ.എ. നിസാമുദ്ദീൻ അദ്ധ്യക്ഷനായി. യു .അഷ്റഫ്, ഡോ. കെ.ജി. പത്മകുമാർ , അഷ്റഫ് കുന്നക്കാട് , ഉണ്ണികൃഷ്ണൻ കൊട്ടാരം , സഹിൽ വൈലിത്തറ , അബ്ദുൽ വഹാബ് പറയന്തറ , നിസാർ കുന്നുമ്മ , ജമാൽ പള്ളാത്തുരുത്തി തുടങ്ങിയവർ പ്രസംഗിച്ചു.