ആലപ്പുഴ: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ട തീരുമാനത്തിനെതിരെ ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്‌.ടി.യു) ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിക്കും.കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ കേന്ദ്ര വിദ്യാഭ്യാസ നയത്തിന് അടിയറവെച്ച നടപടിയാണിതെന്നും യാതൊരുവിധ ആലോചനകളും കൂടാതെ വഞ്ചനാപരമായ തീരുമാനമാണ് വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടുള്ളതെന്നും എ.കെ.എസ്‌.ടി.യു ആരോപിച്ചു. പ്രതിഷേധം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഉണ്ണി ശിവരാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മഞ്ജുഷ അലക്സ് അദ്ധ്യക്ഷത വഹിക്കും.