തുറവൂർ : എസ്.എൻ.ഡി.പി യോഗം 537-ാം നമ്പർ ശാഖാവക കാടാതുരുത്ത് ശ്രീ മഹാദേവി ക്ഷേത്ര മതിൽക്കെട്ടിന് ഉള്ളിലേക്ക് അനധികൃതമായി വാഹനം ഓടിച്ചു കയറ്റിയ വയോധികനെതിരെ പൊലീസ് കേസെടുത്തു.

വളമംഗലം വടക്ക് തറേശ്ശേരി ജോബിനെതിരെയാണ് (65) പൊലിസ് കേസ് എടുത്തത്. ഇന്നലെ രാവിലെ 6 മണിയോടുകൂടിയാണ് സംഭവം. ക്ഷേത്രമതി കെട്ടിനുള്ളിലേക്ക് ഇരു ചക്രവഹനം കയറ്റുകയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. തുടർന്ന് ക്ഷേത്ര സെക്രട്ടറി പ്രവിൺ നൽകിയ പരാതിയിൽ പൊലിസ് കേസ് എടുത്തു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ശാഖ യോഗം വൈസ് പ്രസിഡന്റ് ആർ. ബൈജു അദ്ധ്യക്ഷത വഹിച്ചു. ശാഖാസെക്രട്ടറി പ്രവീൺ, ടി. സത്യൻ, വിനേഷ്, സന്തോഷ് മഠത്തിൽ മിനോമൻ, മുരളീധരൻ,അപ്പുക്കുട്ടൻ,അജി കോട്ടപ്പള്ളി, എസ്.കെ.ബൈജു,ചിദംബരൻ,അനീഷ് , ഷിണ്ടേദേവ് എന്നിവൻ സംസാരിച്ചു.