മാവേലിക്കര: ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷെൻ ട്രസ്റ്റ് 2026 ജനുവരി 4 മുതൽ 18 വരെ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ നടക്കുന്ന ഉപനിഷത് – ഗീതാ മഹാസത്രം ഭദ്രകാളി അഷ്ടോത്തര ശതനാമ ദശലക്ഷാർച്ചനക്കായി ലോഗോ രൂപകൽപ്പന ക്ഷണിച്ചു. ഭക്തിയും ജ്ഞാനവും കർമ്മവും പ്രതിഫലിപ്പിക്കുന്ന രൂപകൽപ്പനയാണ് ലോഗോയുടെ അടിസ്ഥാനം. ലോഗോ നവംബർ 2ന് മുമ്പ് ഇമെയിൽ ചെയ്യണം. chettikulangaradevitemple13@gmail.com. 94470 24567, 9847269265.