മാവേലിക്കര: എൽ.ഡി.എഫിന്റെ രാഷ്ട്രീയ നാടകമാണ് സി.പി.ഐയിലുടെ പുറത്തുവരുന്നതെന്ന് ബി.ഡി.ജെ.എസ് മാവേലിക്കര മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പി.എം ഉഷ പദ്ധതി നടപ്പാക്കിയപ്പോൾ ഇല്ലാത്ത വിവാദം പി.എം ശ്രീയിൽ ഉയർത്തുന്നത് ശബരിമല സ്വർണ കൊള്ളയിൽ നിന്നും ശ്രദ്ധ തിരിച്ചുവിടുന്നതിനാണ്. കേരള വിരുദ്ധ നിലപാടിൽ നിന്ന് സി.പി.ഐ പിന്മാറണം എന്നും യോഗം ആവശ്യപ്പെട്ടു. ആലപ്പുഴ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി സതീഷ് കായംകുളം ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് ഷാനുൽ.ടി അധ്യക്ഷനായി. ആലപ്പുഴ സൗത്ത് ജില്ല വൈസ് പ്രസിഡന്റ് ശ്രീകാന്ത് ഇടക്കുന്നം രാഷ്ട്രിയ വിശദീകരണം നടത്തി. ബി.ഡി.എം.എസ് സംസ്ഥാന സമിതി അംഗം സിനി ബിജു, ബി.ഡി.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് ധനേഷ് വിശ്വനാഥൻ, സരള ദേവി, വിശ്വനാഥൻ ഇടക്കുന്നം, രാജൻ.കെ, സുഭാഷ് ചുനക്കര, അജിത മോഹൻ, വിനീത്, ലിനു തമ്പാൻ എന്നിവർ സംസാരിച്ചു.