hevin

ആലപ്പുഴ: അപ്രോച്ച് റോഡിനായി വെട്ടിപ്പൊളിച്ച ഭാഗത്തെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. ആറാട്ടുവഴി പാലത്തിന്റെ കിഴക്കേക്കരയിലെ കുഴിയിൽ ബൈക്ക് വീണ് ചങ്ങനാശേരി മനയ്ക്കച്ചിറ എസി കോളനി പതിനെട്ടിൽച്ചിറ വീട്ടിൽ അജിമോ-പ്രീത ദമ്പതികളുടെ മകൻ ഹെവിൻ അജിമോൻ(23) ആണ് മരിച്ചത്. ഹെവിന്റെ കൂടെയുണ്ടായിരുന്ന ചങ്ങനാശേരി മാമ്മൂട് പരുത്തിക്കളം വീട്ടിൽ ജോൺസൻ-ജീന ദമ്പതികളുടെ മകൻ ജോജോയെ (19) ഗുരുതര പരിക്കുകളുമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. ജോജോയുടെ സുഹൃത്തിന്റെ വിവാഹ നിശ്ചയത്തിന് പങ്കെടുക്കാൻ ഹെവിന്റെ ബൈക്കിൽ പോകുകയായിരുന്നു ഇരുവരും. ബൈക്ക് കുഴിയിൽ വീണു നിയന്ത്രണം തെറ്റി ചെളിക്കുഴിയിൽ പതിച്ച ശേഷം കോൺക്രീറ്റ് നടപ്പാതയിൽ ഇടിച്ചു. ഹെവിന്റെ കഴുത്തിനും നെഞ്ചിലും ക്ഷതമേറ്റ് തൽക്ഷണം മരിച്ചു. നോർത്ത് പൊലീസ് എത്തിയാണ് ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. തിരുവല്ല പാഴ്സൽ സർവീസിൽ ജോലി ചെയ്യുകയായിരുന്നു ഹെവിൻ. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ഹർഷ്, ഹയന.