ambala

അമ്പലപ്പുഴ: പുറക്കാട് -കന്നിട്ടക്കടവ് റോഡ് സഞ്ചാരയോഗ്യമാക്കാത്തതിനെതിരെ കോൺഗ്രസ്‌ പുറക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം സംഘടിപ്പിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ് ടി. എ. ഹാമിദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്. പി. കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ആർ. ശ്രീകുമാർ, ഷിബു മാവുങ്കൽ, സുഭാഷ് കുമാർ, സുമേഷ് രാജൻ, ബിജു വടക്കൻ, എസ്. കെ. രാജേന്ദ്രൻ, റഹ്മത്ത് ഹാമിദ്, വി. ആർ. അമ്മിണി, ആര്യ കൃഷ്ണൻ, മനീഷ് പുറക്കാട്, നിതിൻ രാജേന്ദ്രൻ, അനിൽകുമാർ കുരുട്ടൂപറമ്പിൽ, സന്തോഷ്‌വെന്ത്യാ നിക്കൽ, ഷാഹിദ, മോളിയമ്മ, ഉദയകുമാർ എന്നിവർ പങ്കെടുത്തു.