അമ്പലപ്പുഴ: സാംബവ സമുദായ ആചാര്യൻ മഹാത്മ കാവാരികുളം കണ്ടൻകുമാരന്റെ 162-ാം ജന്മദിനം അഖില കേരള ഹിന്ദു സാംബവ മഹാസഭ കരുമാടി ശാഖയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. കരുമാടി ഗുരുമന്ദിരം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് കെ. പ്രശോഭ പതാക ഉയർത്തി. സെക്രട്ടറി കെ. ഉണ്ണിക്കുഷ്ണൻ ജന്മദിന സന്ദേശം നൽകി.