
ആലപ്പുഴ : പി.എം ശ്രീ പദ്ധതി നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ട് എ.ഐ.ഡി.എസ്.ഒ നടത്തിയ പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ.അജിത് ഉദ്ഘാടനം ചെയ്തു. കേന്ദ്രം ഫണ്ട് തടഞ്ഞു വയ്ക്കുന്നതിനെ ചോദ്യം ചെയ്യാതെ, പി എം ശ്രീയിൽ ഒപ്പിടുമെന്ന് പറയുന്നത് തീർത്തും സംശയാസ്പദമാണെന്നും പി.എം ശ്രീക്കെതിരെ വിശാലമായ സമരൈക്യം വളർത്തിയെടുക്കാൻ മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.ഡി.എസ്.ഒ ജില്ലാ പ്രസിഡന്റ് വി.പി.വിദ്യ, ആൾ ഇന്ത്യ സേവ് എജ്യുക്കേഷൻ കമ്മറ്റി പ്രസിഡന്റ് കെ. ബിമൽജി, നവീൻ കോശി, എ.തിങ്കൾ തുടങ്ങിയവർ സംസാരിച്ചു.