cpi

ആലപ്പുഴ : കോ‌രിച്ചാെരിഞ്ഞ മഴയിലും പുന്നപ്ര - വയലാർ വാർഷിക വാരാചരണത്തിന്റെ സമാപന ചടങ്ങുകൾ രാഷ്ട്രീയച്ചൂടുയർത്തി. രാവിലെ 10ന് ടി.വി സ്മാരകത്തിൽ സി.പി.ഐ എക്സിക്യൂട്ടീവ് ചേരുമെന്നാണ് അറിയിച്ചിരുന്നത്. തലസ്ഥാനത്ത് സി.പി.എം സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചതോടെ ,അവിടെ നിന്നുള്ള തീരുമാനവും മുഖ്യമന്ത്രിയുടെ പ്രതികരണവും പ്രതീക്ഷിച്ച് യോഗം 11നു ശേഷമാണ് ആരംഭിച്ചത്. ഇതിനു മുന്നോടിയായി ഗസ്റ്റ് ഹൗസിൽ സെക്രട്ടേറിയറ്റ് യോഗം ചേർന്നിരുന്നു.

തുടർന്ന്, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ വിളിയെത്തി. ഉച്ചയ്ക്കു ശേഷം ഗസ്റ്റ് ഹൗസിൽ സി.പി.ഐ നേതാക്കളെ കാണാനുള്ള സന്നദ്ധത അറിയിച്ചു. തുടർന്ന് ആലംഭിച്ച എക്സിക്യൂട്ടീവ് യോഗം 2 മണിക്കാണ് അവസാനിച്ചത്. ഉച്ചഭക്ഷണത്തിനു ശേഷം ജില്ലാസെക്രട്ടറിയുടെ മുറിയിലും ലൈബ്രറിയിലുമായി നേതാക്കളും മന്ത്രിമാരും ചർച്ചകളിൽ മുഴുകി. എക്സിക്യൂട്ടീവ് തീരുമാനത്തെക്കുറിച്ചറിയാൻ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മാദ്ധ്യമ പ്രവർത്തകർ വളഞ്ഞെങ്കിലും മറുപടി പറയാതെ അദ്ദേഹം ഗസ്റ്റ് ഹൗസിലേക്ക് പോയി.

എല്ലാം പോസിറ്റീവാകുമെന്ന് മാത്രം മാദ്ധ്യമങ്ങളോട് പറഞ്ഞ് ബിനോയ് വിശ്വം വൈകിട്ട് 3.30ഓടെ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുടെ മുറിയിലേക്ക് കൂട്ടിക്കാഴ്ചയ്ക്കായി കയറി. കെ.പ്രകാശ് ബാബുവും വി.എസ്.സുനിൽകുമാറും അനുഗമിച്ചു. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്കൊടുവിൽ നാലരയോടെ ഇവർ പുറത്തിറങ്ങി. ഇതിനു ശേഷം സി.പി.ഐ മന്ത്രിമാരും മുഖ്യമന്ത്രിയെ കണ്ടു. അഞ്ചു മണിയോടെ ഇവരും മുഖ്യമന്ത്രിയുടെ മുറി വിട്ടു. പുന്നപ്ര വയലാർ രക്തസാക്ഷിത്വ വാർഷിക സമാപനച്ചടങ്ങിൽ സംബന്ധിക്കാൻ മന്ത്രി സജി ചെറിയാനൊപ്പം മുഖ്യമന്ത്രി ഗസ്റ്റ് ഹൗസ് വിട്ടു. ഇതിനു ശേഷം വീണ്ടും സി.പി.ഐ സെക്രട്ടേറിയറ്റ് യോഗം നടന്നു. തുടർന്ന് , പുറത്തിറങ്ങിയ ബിനോയ് വിശ്വം പ്രശ്ന പരിഹാരമായില്ലെന്നു മാത്രം മറുപടി നൽകി വയലാറിലേക്ക് യാത്രയായി.

 ഉ​ന്ന​യി​ച്ച​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​ര​മാ​യി​ല്ല​:​ ​ബി​നോ​യ് ​വി​ശ്വം

​ ​പി.​എം​ ​ശ്രീ​ ​വി​ഷ​യ​ത്തി​ൽ​ ​സി.​പി.​ഐ​ ​ഉ​ന്ന​യി​ച്ച​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​ര​മാ​യി​ല്ലെ​ന്നും​ ​ദേ​ശീ​യ​ ​നേ​തൃ​ത്വ​വു​മാ​യി​ ​ഉ​ൾ​പ്പെ​ടെ​ ​ച​ർ​ച്ച​ചെ​യ്ത് ​അ​ടു​ത്ത​ ​ഘ​ട്ട​ത്തെ​ ​കു​റി​ച്ച് ​തീ​രു​മാ​നി​ക്കു​മെ​ന്നും​ ​ബി​നോ​യ് ​വി​ശ്വം​ ​പ​റ​ഞ്ഞു.​ ​മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ​ ​നി​ന്നും​ ​എ​ൽ.​ഡി.​എ​ഫ് ​യോ​ഗ​ത്തി​ൽ​ ​നി​ന്നും​ ​വീ​ട്ടു​നി​ൽ​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടോ​ ​എ​ന്ന​ ​ചോ​ദ്യ​ത്തി​ന്,​ ​കാ​ര്യ​ങ്ങ​ൾ​ ​യ​ഥാ​സ​മ​യം​ ​അ​റി​യി​ക്കാം​ ​എ​ന്നു​ ​മാ​ത്ര​മാ​യി​രു​ന്നു​ ​മ​റു​പ​ടി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​സി.​പി.​ഐ​ ​ജി​ല്ലാ​ക്ക​മ്മി​റ്റി​ ​ഓ​ഫീ​സി​ൽ​ ​ചേ​ർ​ന്ന​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​യോ​ഗ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച.​ ​മു​ക്കാ​ൽ​ ​മ​ണി​ക്കൂ​റോ​ളം​ ​ച​ർ​ച്ച​ ​നീ​ണ്ടു.​ ​ഇ​തി​നു​ശേ​ഷം​ ​മ​ന്ത്രി​മാ​രാ​യ​ ​കെ.​രാ​ജ​ൻ,​ ​പി.​പ്ര​സാ​ദ്,​ ​ജി.​ആ​ർ.​അ​നി​ൽ​ ​എ​ന്നി​വ​രും​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ക​ണ്ടു.​ ​മൂ​ന്നാം​ ​ഘ​ട്ട​ ​ച​ർ​ച്ച​യി​ൽ​ ​ബി​നോ​യ് ​വി​ശ്വ​വും​ ​മ​ന്ത്രി​മാ​രും​ ​ഒ​രു​മി​ച്ച് ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​ ​സം​സാ​രി​ച്ചു.​ ​ന​വം​ബ​ർ​ 4​ന് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​ചേ​രും.


'​പി.​​​എം​​​ ​​​ശ്രീ​​​യി​​​ലെ​​​ ​​​ധാ​​​ര​​​ണാ​​​പ​​​ത്രം​​​ ​​​പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​ ​​​ത​​​ന്നെ​​​ ​​​വേ​​​ണം.​​​ ​​​മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​വി​​​ട്ടു​​​നി​​​ൽ​​​ക്ക​​​ണോ​​​യെ​​​ന്ന് ​​​ച​​​ർ​​​ച്ച​​​ ​​​ചെ​​​യ്‌​​​തു​​​ ​​​തീ​​​രു​​​മാ​​​നി​​​ക്കും.
-​ ​ഡി.​​​ ​​​രാ​​​ജ,​​​​​​​ ​​​സി.​​​പി.​​​ഐ​​​ ​​​ജ​​​ന​​​റ​​​ൽ​​​ ​​​സെ​​​ക്ര​​​ട്ട​​​റി