
അമ്പലപ്പുഴ : രാജ്യാന്തര വിദ്യാഭ്യാസ പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർനാഷണൽ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി സംവാദ സദസ് സംഘടിപ്പിച്ചു. ഓയിസ്ക ഇന്റർനാഷണൽ ആലപ്പുഴ ചാപ്റ്റർ പ്രസിഡന്റ് പ്രൊഫ. വി.നാരായണൻ നമ്പൂതിരി പരിപാടി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ചാപ്റ്റർ സെക്രട്ടറി നസീർ സലാം അദ്ധ്യക്ഷനായി. പ്രോഗ്രാം ഡയറക്ടർ ലിസമ്മ ജോസഫ്, ലിയോ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ മിനി ജോസഫ്, അഞ്ജന ബെന്നി എന്നിവർ പ്രസംഗിച്ചു. ഓയിസ്ക–മിൽമ ടോപ് ടീൻസ് ജില്ലാ തല മത്സരത്തിൽ തിരുവമ്പാടി ഹൈസ്കൂളിലെ സ്നിഗ്ദാ നായർ. എ ഒന്നാം സ്ഥാനവും കണിച്ചുകുളങ്ങര വി.എൻ.എസ്.എസ് പബ്ലിക് സ്കൂളിലെ അർച്ചിതാ കെ. ഷിബു രണ്ടാം സ്ഥാനവും നേടി.