ചേർത്തല:ജിക്ക ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിൽ തുറവൂർ ജംഗ്ഷന് വടക്ക് ഭാഗത്തുണ്ടായ ലീക്ക് പരിഹരിക്കുന്നതിനാൽ ഇന്ന് അരൂർ,എഴുപുന്ന,കോടംതുരുത്ത്,കുത്തിയതോട്,തുറവൂർ,വയലാർ, പട്ടണക്കാട്,കടക്കരപ്പള്ളി എന്നീ പഞ്ചായത്തുകളിൽ പൂർണ്ണമായും ജല വിതരണം മുടങ്ങുമെന്ന് കേരള ജല അതോറിട്ടി തൈക്കാട്ടുശേരി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.