
കൃഷ്ണപുരം : കോൺഗ്രസ് കൃഷ്ണപുരം നോർത്ത് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ചുമതല ഏറ്റെടുത്തു. ഇ തോടനുബന്ധിച്ചു കോൺഗ്രസ് ഓഫീസിൽ നടന്ന ചടങ്ങ് കെ പി സി സി സെക്രട്ടറി എൻ. രവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചിറപ്പുറത്തു മുരളി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ. നാസർ അധ്യക്ഷത വഹിച്ചു. കെ. ഹബീബുള്ള,കെ. വി. രജികുമാർ, കോശി കെ. ഡാനിയേൽ, സൗദാമിനി രാധാകൃഷ്ണൻ, സീനത്ത് എന്നിവർ പ്രസംഗിച്ചു.