cpi

ആലപ്പുഴ : ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിയെ കായൽ കൈയേറ്റം ഉൾപ്പെടെയുള്ള നിയമലംഘനങ്ങളുടെ പേരിൽ രാജി വയ്പിച്ച അതേ തന്ത്രം പി.എം.ശ്രീ വിഷയത്തിലും പയറ്റാൻ സി.പി.ഐ.

പി.എം ശ്രീയോട് തുടക്കം മുതലുള്ള നിലപാടിൽ മാറ്റമില്ലെന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും വ്യക്തമാക്കിയാണ് മന്ത്രിസഭായോഗത്തിൽ നിന്ന് തങ്ങളുടെ മന്ത്രിമാരെ മാറ്റി നിറുത്തി ഇടതുമുന്നണിയെ സി.പി.ഐ സമ്മർദ്ദത്തിലാക്കുന്നത്. പുന്നപ്ര- വയലാർ രക്തസാക്ഷിത്വ വാർഷിക വാരാചരണത്തിന്റെ സമാപനത്തിൽ മുഖ്യമന്ത്രിയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും വേദി പങ്കിടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സി.പി.ഐ കൈക്കൊണ്ട നിലപാട് സി.പി.എമ്മിന് ഷോക്ക് ട്രീറ്റ്മെന്റായി. പി.എം ശ്രീയിൽ ഒപ്പിട്ടതിനെ ന്യായീകരിച്ച മുഖ്യമന്ത്രി മുൻകൈയെടുത്ത് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷവും സി.പി.ഐയെ അനുനയിപ്പിക്കാൻ കഴിയാതെ പോയതും, മന്ത്രിസഭാ യോഗ ബഹിഷ്കരണമെന്ന നിലപാടും തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണിയെ ഞെട്ടിച്ചു.

കുട്ടനാട്ടിലെ കായൽ കൈയേറ്റമുൾപ്പെടെയുള്ള നിയമ ലംഘനങ്ങളിൽ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മന്ത്രി സ്ഥാനം രാജി വയ്ക്കാതിരുന്നപ്പോഴാണ് 2017 നവംബറിൽ തോമസ് ചാണ്ടിക്കെതിരെ സി.പി.ഐ കടുത്ത നിലപാടെടുത്തത്. ചാണ്ടി പങ്കെടുക്കുന്ന യോഗത്തിനില്ലെന്ന് വ്യക്തമാക്കിയ സി.പി.ഐയുടെ നാലു മന്ത്രിമാരും അന്ന് മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചു . മന്ത്രിസഭാ യോഗത്തിൽ തോമസ് ചാണ്ടി സംബന്ധിച്ചപ്പോൾ ,സി.പി .ഐ മന്ത്രിമാരായിരുന്ന ഇ. ചന്ദ്രശേഖരൻ, കെ.രാജു, പി.തിലോത്തമൻ, വി.എസ്.സുനിൽ കുമാർ എന്നിവർ മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടുതാഴെ ഇ.ചന്ദ്രശേഖരന്റെ ഓഫീസിൽ ഒത്തുചേർന്നു. ഇക്കാര്യമറിയിച്ച് അവർ മുഖ്യമന്ത്രിക്ക് കത്തു നൽകുകയും ചെയ്തതോടെ ,എല്ലാ വഴിയും അടഞ്ഞ തോമസ് ചാണ്ടി 2017 നവംബർ 15ന് രാജി വച്ചു.

 സി.​പി.​ഐ​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രോ​ക്ഷ​ ​വി​​​മ​ർ​ശ​നം

പു​ന്ന​പ്ര​-​വ​യ​ലാ​ർ​ ​വാ​രാ​ച​ര​ണ​ത്തി​​​ന്റെ​ ​സ​മാ​പ​ന​ച്ച​ട​ങ്ങി​​​ൽ​ ​സി.​പി.​ഐ​യെ​ ​പ​രോ​ക്ഷ​മാ​യി​ ​വി​മ​ർ​ശി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് ​സ​ർ​ക്കാ​ർ​ ​നി​ല​കൊ​ള്ളു​ന്ന​തെ​ന്നും​ ​പ​ദ്ധ​തി​ക​ൾ​ ​മു​ട​ക്കു​ന്ന​വ​ർ​ക്കൊ​പ്പം​ ​അ​ല്ലെ​ന്നു​മാ​യി​രു​ന്നു
സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ്‌​ ​വി​ശ്വ​ത്തെ​ ​വേ​ദി​യി​ലി​രു​ത്തി​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഒ​ളി​യ​മ്പ്.
2016​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​വ​ന്ന​പ്പോ​ൾ​ ​മു​ത​ൽ​ ​പൊ​തു​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗം​ ​മെ​ച്ച​പ്പെ​ട്ടു.​ ​സാ​മൂ​ഹ്യ​ ​പ്ര​തി​ബ​ദ്ധ​ത​യു​ണ്ടെ​ങ്കി​ലേ​ ​നാ​ടി​നെ​ ​മു​ന്നോ​ട്ട് ​ന​യി​ക്കാ​നാ​കൂ.​ ​പി​ന്നോ​ട്ടു​ ​നോ​ക്കി​യാ​ൽ​ ​അ​ത് ​മ​ന​സ്സി​ലാ​കും.​ ​ഡി​സം​ബ​റി​ൽ​ ​ദേ​ശീ​യ​ ​പാ​ത​യു​ടെ​ ​ന​ല്ലൊ​രു​ ​ഭാ​ഗം​ ​പൂ​ർ​ത്തി​യാ​ക്കും.​ ​നി​ധി​ൻ​ ​ഗ​ഡ്ക​രി​ ​ജ​നു​വ​രി​യി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​വ​രു​മ്പോ​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ന​ട​ത്തും.​ ​ജ​നം​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ത് ​വി​ക​സ​ന​മാ​ണ്.​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പാ​ക്കു​മ്പോ​ൾ​ ​ഒ​പ്പം​ ​നി​ൽ​ക്കു​ക​യ​ല്ലേ​ ​വേ​ണ്ട​ത് ​?​ ​കേ​ന്ദ്രം​ ​സാ​മ്പ​ത്തി​ക​മാ​യി​ ​ഞെ​രു​ക്കി.​ ​വ​യ​നാ​ട് ​ദു​ര​ന്ത​ത്തി​ൽ​ ​കേ​ന്ദ്ര​ ​സ​ഹാ​യം​ ​പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും​ ​ല​ഭി​ച്ചി​ല്ല.​ ​മു​ണ്ട​ക്കൈ​ ​-​ ​ചൂ​ര​ൽ​മ​ല​ ​മാ​തൃ​ക​ ​ടൗ​ൺ​ഷി​പ്പ് ​ജ​നു​വ​രി​യി​ൽ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​കു​മെ​ന്ന് ​പ​റ​ഞ്ഞ​ ​മു​ഖ്യ​മ​ന്ത്രി,​ ​പി.​എം​ ​ശ്രീ​യെ​പ്പ​റ്റി​ ​മി​ണ്ടി​യി​ല്ല.​ ​പു​ന്ന​പ്ര​ ​-​വ​യ​ലാ​ർ​ ​സ​മ​ര​സേ​നാ​നി​ക​ളു​ടെ​ ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ​ ​"​പു​ന്ന​പ്ര​ ​വ​യ​ലാ​ർ​ ​സ​മ​ര​സേ​നാ​നി​ക​ൾ​"​ ​-​ ​ഡ​യ​റ​ക്ട​റി​യു​ടെ​ ​പ്ര​കാ​ശ​നം​ ​ബി​നോ​യ് ​വി​ശ്വ​ത്തി​ന് ​കൈ​മാ​റി​ ​മു​ഖ്യ​മ​ന്ത്രി​ ​നി​ർ​വ​ഹി​ച്ചു.


​ ​ജ​​​ന​​​ങ്ങ​​​ളെ​​​ ​​​മ​​​റ​​​ന്ന് ​​​ക​​​മ്യൂ​​​ണി​​​സ്റ്റ് ​​​പ്ര​​​സ്ഥാ​​​നം​ ​മു​​​ന്നോ​​​ട്ടു​​​പോ​​​കി​​​ല്ല​​​:​​​ ​​​ബി​​​നോ​​​യ്
​​പി.​​​എം​​​ ​​​ശ്രീ​​​യെ​​​യും​​​ ​​​ദേ​​​ശീ​​​യ​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​ന​​​യ​​​ത്തെ​​​യും​​​ ​​​വി​​​മ​​​ർ​​​ശി​​​ച്ച് ​​​സി.​​​പി.​​​ഐ​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​ബി​​​നോ​​​യ് ​​​വി​​​ശ്വം.​​​ ​​​പു​​​ന്ന​​​പ്ര​​​-​​​വ​​​യ​​​ലാ​​​ർ​​​ ​​​വാ​​​‌​​​ർ​​​ഷി​​​ക​​​ ​​​വാ​​​രാ​​​ച​​​ര​​​ണ​​​ ​​​ച​​​ട​​​ങ്ങി​​​ൽ​​​ ​​​പു​​​ന്ന​​​പ്ര​​​-​​​വ​​​യ​​​ലാ​​​ർ​​​ ​​​ഡ​​​യ​​​റ​​​ക്ട​​​റി​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​സ്വീ​​​ക​​​രി​​​ച്ച​​​ ​​​ശേ​​​ഷം​​​ ​​​സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​ ​​​അ​​​ദ്ദേ​​​ഹം.
ചെ​​​റു​​​പ്പ​​​ക്കാ​​​രെ​​​ ​​​പി​​​ടി​​​കൂ​​​ടാ​​​നു​​​ള്ള​​​ ​​​ആ​​​ർ.​​​എ​​​സ്.​​​എ​​​സി​​​ന്റെ​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​പ​​​ദ്ധ​​​തി​​​യോ​​​ട് ​​​ഈ​​​ ​​​നാ​​​ട് ​​​സ​​​ഹ​​​ക​​​രി​​​ക്കി​​​ല്ല.​​​ ​​​അ​​​വ​​​ർ​​​ ​​​ക്ലാ​​​സ് ​​​മു​​​റി​​​ക​​​ളെ​​​ ​​​പി​​​ടി​​​കൂ​​​ടി​​​ ​​​വ​​​ർ​​​ഗീ​​​യ​​​ ​​​ഭ്രാ​​​ന്തും​​​ ​​​പ​​​ഠി​​​പ്പി​​​ക്കും.​​​ ​​​"​​​അ​​​വ​​​ർ​​​ ​​​എ​​​ന്നും​​​ ​​​ന​​​മ്മ​​​ൾ​​​ ​​​എ​​​ന്നും​​​"​​​ഉ​​​ള്ള​​​ ​​​വേ​​​ർ​​​തി​​​രി​​​വ് ​​​ഉ​​​ണ്ടാ​​​ക്കും.​​​ ​​​ജ​​​ന​​​ങ്ങ​​​ളെ​​​ ​​​മ​​​റ​​​ന്ന് ​​​ക​​​മ്യൂ​​​ണി​​​സ്റ്റ് ​​​പ്ര​​​സ്ഥാ​​​നം​​​ ​​​മു​​​ന്നോ​​​ട്ടു​​​പോ​​​കി​​​ല്ല.​​​ ​​​എ​​​ല്ലാ​​​ ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലും​​​ ​​​വ​​​ള​​​ർ​​​ച്ച​​​ ​​​നേ​​​ടു​​​മ്പോ​​​ൾ​​​ ​​​ഇ​​​ട​​​തു​​​പ​​​ക്ഷ​​​ ​​​സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ ​​​അ​​​തി​​​ന്റെ​​​ ​​​കേ​​​ന്ദ്ര​​​സ്ഥാ​​​ന​​​ത്തു​​​ ​​​മ​​​നു​​​ഷ്യ​​​രെ​​​ ​​​പ്ര​​​തി​​​ഷ്ഠി​​​ച്ചെ​​​ന്നും​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​കേ​​​ര​​​ള​​​ത്തി​​​ന്റെ​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​രം​​​ഗ​​​ത്തി​​​ന് ​​​ഉ​​​ജ്ജ്വ​​​ല​​​മാ​​​യ​​​ ​​​ച​​​രി​​​ത്രം​​​ ​​​പ​​​റ​​​യാ​​​നു​​​ണ്ട്.​​​ ​​​ആ​​​ ​​​വ​​​ഴി​​​ക്കാ​​​ണ് ​​​നാം​​​ ​​​പോ​​​കേ​​​ണ്ട​​​ത്.​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സം,​​​ ​​​ആ​​​രോ​​​ഗ്യം,​​​ ​​​കൃ​​​ഷി,​​​ ​​​വ്യ​​​വ​​​സാ​​​യം​​​ ​​​അ​​​ട​​​ക്കം​​​ ​​​എ​​​ല്ലാ​​​ ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലും​​​ ​​​എ​​​ൽ.​​​ഡി.​​​എ​​​ഫ് ​​​വി​​​ജ​​​യ​​​ത്തി​​​ന്റെ​​​ ​​​പ്ര​​​കാ​​​ശ​​​വു​​​മാ​​​യി​​​ ​​​കേ​​​ര​​​ള​​​ ​​​മോ​​​ഡ​​​ൽ​​​ ​​​മു​​​ന്നോ​​​ട്ട് ​​​പോ​​​കു​​​ന്നു.​​​ ​​​ഈ​​​ ​​​പ്ര​​​കാ​​​ശ​​​ ​​​പ്ര​​​വാ​​​ഹ​​​ത്തെ​​​ ​​​ത​​​ട​​​യാ​​​ൻ​​​ ​​​ആ​​​ർ​​​ക്കു​​​മാ​​​കി​​​ല്ല.


.