cm

ആലപ്പുഴ: നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച തോട്ടപ്പള്ളി നാലുചിറപ്പാലം സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ എക്സ്ട്രാ ഡോസ്‌ഡ് കേബിൾ സ്റ്റേ പാലമായ തോട്ടപ്പള്ളി നാലുചിറപ്പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 60. 73 കോടി ചെലവിട്ടാണ് പാലം പൂർത്തിയാക്കിയത് .യാത്രയ്ക്ക് കടത്തുവള്ളത്തെ ആശ്രയിച്ചിരുന്ന നാലുചിറക്കാർക്ക് വലിയ ആശ്വാസമായിരിക്കുകയാണ് പാലം . പക്ഷിച്ചിറകിന്റെ ആകൃതിയിലുള്ള ഈ മനോഹരമായ പാലം സഞ്ചാരികളെക്കൂടി ആകർഷിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു. എച്ച്. സലാം എം.എൽ.എ, ജില്ലാ കളക്ടർ അലക്സ്‌ വർഗീസ്, അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ രാകേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ആർ. രാജി, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.എസ്. ജിനുരാജ്, കെ. രാജീവൻ, പ്രിയ അജേഷ്, കെ.ആർ.എഫ്.ബി പ്രൊജക്റ്റ് ഡയറക്ടർ എം. അശോക് കുമാർ, കെ.ആർ.എഫ്.ബി- പി.എം.യു സൗത്ത് സർക്കിൾ ടീം ലീഡർ പി.ആ.ർ മഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു.