കായംകുളം: കായംകുളം നഗരസഭയിൽ ആധുനിക ജൈവമാലിന്യ സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനവും ശുചിമുറി മാലിന്യ മൊബൈൽ പ്ലാന്റ് ഫ്ലാഗ് ഓഫും ഇന്ന് വൈകിട്ട് 4 ന് മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിൽ മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. യു. പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.കെ.സി വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തും.വ്യക്തികളുടെ ആധികാരിക രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അനുപമ നിർവഹിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ പി.ശശികല അറിയിച്ചു.