ചാരുംമൂട് : നൂറനാട് പടനിലം ബ്രഹ്മ ക്ഷേത്രവും പരിസരവും ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 5 ന് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. പടനിലം ക്ഷേത്ര മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ എം.എസ്. അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പദ്ധതി അനുവദിച്ച് നൽകിയ എം.എസ്. അരുൺകുമാർ എം.എൽ.എയെ ക്ഷേത്ര ഭരണസമിതി അഭിനന്ദിച്ചു.