cxzcxv

മുഹമ്മ : മുഹമ്മ വാനപ്രസ്ഥം അമൃതകുടുംബ സംഗമത്തിന്റേയും വേമ്പനാട് നേച്ചർ ക്ലബിന്റേയും സംയുക്താഭിമുഖ്യത്തിൽ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ '' ഗാർഡിയൻ ഒഫ് ഹ്യൂമാനിറ്റി '' പുരസ്കാര ജേതാവ് കെ. വി. ദയാലിന് ആദരവ് നടത്തി.. എൻ. രാധാകൃഷ്ണപ്പണിക്കർ അദ്ധ്യക്ഷനായി. ബ്രഹ്മകുമാരീസ് ഡയറക്ടർ രാജയോഗിനി ബി.കെ.പങ്കജം കെ. വി. ദയാലിന് ആദരവ് നൽകി. ഡോ. ആർ. വേണുഗോപാൽ, സംസ്കൃതി ഡയറക്ടർ ദിഷ സിസ്റ്റർ , കെ.സി. രാജേന്ദ്രബാബു, കുരുവിള ലാലു, പി.വി.പുഷ്പ, ടി. മുരളീധരൻ , ആർ. ശിവരാജൻ ,കെ.എസ്. ബീന ,ഡോ.കെ.എൻ. ജയചന്ദ്രബാബു, കെ.പി. മധുസൂദനൻ നായർ എന്നിവർ സംസാരിച്ചു. കെ.ആർ. പ്രപഞ്ചൻ സ്വാഗതവും കെ.ജി. സാത്വികൻ നന്ദിയും പറഞ്ഞു.