മാവേലിക്കര: ഓണാട്ടുകര സാഹിതി സർഗ്ഗവസന്തം പതിനാറാം പതിപ്പ് കാമ്പിശ്ശേരി കരുണാകരൻ അനുസ്മരണം സാഹിത്യകാരി യമുന ഹരീഷ് ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് മധു ഇറവങ്കര അദ്ധ്യക്ഷനായി. സീന രവി വള്ളികുന്നത്തിന്റെ കാവ്യസമാഹാരം അനുഭൂതിദായകത്തിൻറെ പ്രകാശനം മധു ഇറവങ്കര നിർവ്വഹിച്ചു. പ്രൊഫ.മാമ്മൻ വർക്കി ആദ്യകൃതി സ്വീകരിച്ചു. ഉഷാ അനാമിക പുസ്തക പരിചയം നടത്തി. അക്കിത്തം ജന്മശതാബ്ദി പൗർണമി പുരസ്‌കാരം ലഭിച്ച സുരേഷ് മണ്ണാറശാലയെ വൈസ് പ്രസിഡന്റ് കെ.കെ.സുധാകരൻ ആദരിച്ചു. സെക്രട്ടറി ശശികുമാർ മാവേലിക്കര, പ്രോഗ്രാം കൺവീനർ ജോർജ് തഴക്കര, പ്രൊഫ.മാമ്മൻ വർക്കി, നല്ലമുട്ടം പ്രസാദ്, സുരേഷ് മണ്ണാറശാല, സീന രവി എന്നിവർ സംസാരിച്ചു.