
മുഹമ്മ: ആര്യക്കര ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠിയോടനുബന്ധിച്ച് നടന്ന ചടങ്ങുകൾ ഭക്തി സാന്ദ്രമായി . എസ് എൻ കവലയിലെ ഗുരുമന്ദിരത്തിൽ നിന്നാണ് കാവടി ഘോഷയാത്ര ആരംഭിച്ചത്. ബിജു ശാന്തി കല്ലറയുടെ മുഖ്യകാർമ്മികത്വത്തിൽ ദേവസ്വം പ്രസിഡന്റ് അശേക് കുമാർ നേതൃത്വം വഹിച്ചു. ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിയപ്പോൾ മേൽശാന്തി ബിജു കല്ലറയുടെ കാർമ്മികത്വത്തിൽ വൈദിക ചടങ്ങുകൾ നടന്നു. ദേവസ്വം പ്രസിഡന്റ് കെ.കെ. അശോക് കുമാർ , ദേവസ്വം സെക്രട്ടറി സി. എ. കുഞ്ഞുമോൻ , എൻ. കെ. ഉദയൻ നന്നംകേരി ,എൻ. ആർ. മോഹിത്ത് ,എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.