ഹരിപ്പാട്: നാരകത്തറ അടിപ്പാത യാഥാർത്ഥ്യമായതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചതായി രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. നാരകത്തറ അടിപ്പാത ആവശ്യവുമായി സമരസമിതി നേതാക്കൾ എം.എൽ.എ എന്ന നിലയിൽ കണ്ടതിനെ തുടർന്ന് ആവശ്യവുമായി രമേശ് ചെന്നിത്തല എം.എൽ.എ കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി യെ ന്യൂഡൽഹിയിൽ എത്തി നേരിൽ കണ്ടിരുന്നു. ഇതേതുടർന്ന് മൂന്ന് കോടി ആറ് ലക്ഷത്തി നാലായിരത്തി എണ്ണൂറ് കോടി രൂപ അനുവദിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു.