തുറവൂർ : ദേശീയപാതയോരത്ത് കാന പണിയാൻ കുഴിയെടുക്കുന്നതിനിടെ വീണ്ടും കുടിവെള്ളക്കുഴൽ പൊട്ടി പാതയ്ക്ക് പടിഞ്ഞാറെ ഭാഗത്ത് കുത്തിയതോട് ബസ്റ്റോപ്പിന് സമീപം കഴിഞ്ഞദിവസം ഉച്ചയ്ക്ക് ആയിരുന്നു സംഭവം .മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചപ്പോഴാണ് പ്രധാന കുഴലിൽ നിന്നും വെള്ളം വിതരണം ചെയ്യുന്ന പി വി സി കുഴൽ പൊട്ടിയത് തുടർന്ന് ഇന്ന് അരൂർ ,എഴുപുന്ന , കോടംതുരുത്ത് കുത്തിയതോട് , തുറവൂർ,പട്ടണക്കാട് വയലാർ ,കടക്കരപ്പള്ളി പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങും.