
മാവേലിക്കര: ഓണാട്ടുകര വികസന ഏജൻസിയുടെ തിലതാര എള്ളെണ്ണ ഉത്പാദന കേന്ദ്രം ഇന്ന് രാവിലെ 11ന് ജില്ലാ കൃഷിത്തോട്ടം വളപ്പിൽ പ്രവർത്തനം ആരംഭിക്കും.
കേരള കാർഷികസർവ്വകലാശാലയുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ ഭൗമസൂചിക അംഗീകാരം ലഭിച്ച വിത്തിനങ്ങളായ കായംകുളം1, തിലക്, തിലതാര, തിലറാണി എന്നിങ്ങനെയുളള ഓണാട്ടുകര എള്ളാണ് ഇവിടെ ബിസ്‌കറ്റ്, ക്യാപ്സൂൾ, എണ്ണ എന്നിവ ഉത്പാദിപ്പാക്കാനായി ഉപയോഗിക്കുക. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം നിർവ്വഹിക്കും. എം.എസ് അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനാവും. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ് , കെ.സി.വേണുഗോപാൽ, എം.എൽ.എമാരായ രമേശ് ചെന്നിത്തല, യു.പ്രതിഭ, കോവൂർ കുഞ്ഞുമോൻ, സി.ആർ.മഹേഷ് , സുജിത്ത് വിജയൻപിള്ള എന്നിവർ മുഖ്യാതിത്ഥികളാവും.
ഭരണ സമിതിയുടേയും കൃഷിവകുപ്പിന്റെയും കാർഷിക സർവ്വകലാശാലയുടേയും കൃഷിക്കാരുടേയും സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്ന് ഓണാട്ടുകര വികസന ഏജൻസി ചെയർമാൻ എൻ.രവീന്ദ്രൻ, ഒ.ആർ.എ.ആർ.എസ് ഹെഡ് വി.മിനി, ഏജൻസി എക്സിക്യൂട്ടീവ് മെമ്പർ എം.ഡി.ശ്രീകുമാർ, ജില്ലാ കൃഷിതോട്ടം സൂപ്രണ്ട് സുനിൽകുമാർ, മാവേലിക്കര കൃഷി അസി. ഡയറക്ടർ ആര്യനാഥ്, ചാരുമൂട് കൃഷി അസി.ഡയറക്ടർ പി.രാജശ്രീ എന്നിവർ അറിയിച്ചു.
സർക്കാർ ഉടമസ്ഥതയിലെ ആദ്യസംരംഭം
കേരളത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യത്തെ എള്ള് സംസ്‌കരണശാലയാണിത്
പ്രതിദിനം 500 കിലോഗ്രാം എള്ള് സംസ്‌കരിക്കാൻ സാധിക്കും
പ്രതിവർഷം 150 ടൺ എള്ള് കർഷകരിൽ നിന്ന് ശേഖരിച്ച് സംസ്‌കരിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയ്യാറാക്കും
ഇത്രയും എള്ള് ലഭിക്കുവാനായി ഓണാട്ടുകരയിലെ 500 ഹെക്ടർ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കണം
ഇതിനായുള്ള 2000 കിലോഗ്രാം വിത്തും ഏജൻസിയുടെ പക്കൽ ഉണ്ട്