a

മാവേലിക്കര: ഗ്രീൻ എനർജി ഫോറം ചവറയിലെ ഐ.ആർ.ഇ.എൽ ലിമിറ്റഡുമായി സഹകരിച്ച് നടത്തിയ ഇന്നവേഷൻ ഐഡിയ മത്സരത്തിൽ ഹയർസെക്കൻഡറി, യു.പി തലത്തിൽ ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂളിന് അഭിമാനനേട്ടം. സുസ്ഥിരമായ പരിസ്ഥിതി മേന്മലക്ഷ്യമാക്കി ജീവിതശൈലി, കാർബൺ ന്യൂട്രൽ ആക്കുന്നതെങ്ങനെയെന്ന അന്വേഷണത്തിന് കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായാണ് ചലഞ്ച് സംഘടിപ്പിച്ചത്. 148 വിദ്യാലയങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഹയർസെക്കൻഡറി തലത്തിലും യു.പി തലത്തിലും ശ്രീനാരായണ സെൻട്രൽ സ്‌കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

യു.പി തലത്തിൽ ശ്രേയ അഭിലാഷ് രാജ്, ശ്രേയ അരുൺ, അർത്ഥികാമനോജ്, മഹിമ ഹരി എന്നിവർ വിജയികളായി. ഹയർസെക്കൻഡറി തലത്തിൽ ഏയ്സിൽ മേരി കുര്യൻ, അർജുൻ ഗണേഷ്, ആരോൺരാജീവ്, അനാമിക ആർ.നായർ എന്നിവർ വിജയികളായി. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. അഭിമാനനേട്ടം കൈവരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കിയ പ്രിൻസിപ്പൽ സതീഷ് ബാബു.എസ്, അദ്ധ്യാപകരായ ആശ.എസ്, ബിനിത.എസ് എന്നിവർക്കുള്ള പുരസ്ക്കാങ്ങളും വിതരണം ചെയ്‌തു.