
ഹരിപ്പാട്: നങ്ങ്യാർകുളങ്ങര എസ്.എൻ ട്രസ്റ്റ്സ് സെൻട്രൽ സ്ക്കൂളിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ഫണ്ട് സമാഹരണ ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ്സ് എക്സിക്യൂട്ടീവ് അംഗം കെ.അശോകപ്പണിക്കർ നിർവ്വഹിച്ചു. പി. ടി. എ പ്രസിഡന്റ് പി.എസ്.അശോക് കുമാർ അദ്ധ്യക്ഷനായി. ഗ്ലോബൽ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെയും എസ്.എൻ ജി. ഗ്രൂപ്പിന്റെയും ഡയറക്ടറായ കെ.മോഹനിൽ നിന്ന് ആർ.ഡി.സി കൺവീനർ എസ്. സലികുമാർ ആദ്യ സംഭാവന സ്വീകരിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റുമാരായ കെ.പി അനിൽ കുമാർ, രാഘവ് സലിം, സെക്രട്ടറി അനീഷ, ട്രഷറർ രജനി എന്നിവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ എ.അമ്പിളി സ്വാഗതവും ഹെഡ് ബോയി ആഷിക് നന്ദിയും പറഞ്ഞു.