
ഹരിപ്പാട്: വിദ്യാർത്ഥികളിലൂടെ സുരക്ഷിത യാത്ര ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ നങ്ങ്യാർകുളങ്ങര എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെ സുരക്ഷിത് മാർഗ് റോഡ് സേഫ്ടി ക്ലബ് പ്രവർത്തനം ആരംഭിച്ചു. കുറ്റൂക്കാരൻ ഗ്രൂപ്പിന്റെ സി .എസ് .ആർ ഫണ്ട് ഉപയോഗിച്ച് ജില്ലയിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി റോഡ് സുരക്ഷാ ബോധവത്കരണ പ്രവർത്തനങ്ങൾ, ക്ലാസുകൾ തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ഡി.ജയരാജ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സമീർ.എ സുരക്ഷാ ബോധവത്കരണ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ജയൻ.യു അദ്ധ്യക്ഷത വഹിച്ചു. റോഡ് സേഫ്ടി ക്ലബ് കോ-ഓർഡിനേറ്റർ രാധീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി പ്രവിതാ രജി എന്നിവർ സംസാരിച്ചു.