vayalar-anusmaranam

മാന്നാർ: മുട്ടേൽ പൗരസമിതിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണവും ഗാനസന്ധ്യയും നടത്തി. അനുസ്മരണ സമ്മേളനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. യുവകവി ദുർഗ്ഗാ പ്രസാദ് വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. പൗരസമിതി പ്രസിഡന്റ് കെ.മധു അദ്ധ്യക്ഷനായി. ജി.മോഹനൻ, കെ.പി.ബാലകൃഷ്ണൻ, വി.കെ.ഓമനക്കുട്ടൻ, സരസ്വതി അമ്മ തുടങ്ങിയവർ സംസാരിച്ചു.