ഹരിപ്പാട്: ആത്മവിദ്യാ സംഘം സ്ഥാപകനും നവോത്ഥാന ആചാര്യനുമായിരുന്ന ശ്രീവാഗ്ഭടാനന്ദ ഗുരുദേവന്റെ 86-ാ മത് സമാധിദിനാചരണം നാളെ രാവിലെ 9ന് കാട്ടിൽ മാർക്കറ്റിലെ ആത്മവിദ്യാ സംഘം മഠത്തിൽ സമൂഹ പ്രാർത്ഥനയോടെ ആരംഭിക്കും. തുടർന്ന് പായസ വിതരണം. വൈകിട്ട് 4ന് നടക്കുന്ന അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടിഎസ്. താഹ ഉദ്ഘാടനം ചെയ്യും. തോട്ടപ്പള്ളി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ഡോ. എ. പി.ജെ. അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം നേടിയ അമൃതവർഷിണിയെ ചടങ്ങിൽ ആദരിക്കും.