
ഹരിപ്പാട്: വയലാർ രാമവർമ്മയുടെ അമ്പതാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി, മുതുകുളം പാർവ്വതി അമ്മ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 'മാനവികത - വയലാർ കവിതകളിൽ ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ചർച്ചാ സമ്മേളനം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ.നമ്പി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എൻ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി. ചേപ്പാട് രാജേന്ദ്രൻ വിഷയം അവതരിപ്പിച്ചു. ലത ഗീതാഞ്ജലി, കള്ളിക്കാട് ശശികുമാർ ,ബാലകൃഷ്ണനാചാരി, എസ്.സുനീഷ്, സുസ്മിത ദിലീപ് എന്നിവർ സംസാരിച്ചു.