kennedi

ആലപ്പുഴ: ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ കട്ടച്ചിറ ജോൺ.എഫ്.കെന്നെടി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച ദി ഹോപ്പ് എന്ന ശാസ്ത്രനാടകം ഒന്നാം സ്ഥാനം നേടി. ശാസ്ത്രലോകത്തിന് തന്നെ അത്ഭുതകരമായി മാറിയ ഇന്നും വികസിച്ചുകൊണ്ടിരിക്കുന്ന ഹിലാ എന്നറിയപ്പെടുന്ന അസാധാരണവും അമരവുമായ കോശനിരയ്ക്ക് ജന്മം നല്കിയ ആഫ്രിക്കൻ-അമേരിക്കൻ വനിതയായ ഹെൻറിയേറ്റാ ലാക്സിന്റെ ജീവചരിത്രമാണ് നാടകമായി അവതരിപ്പിച്ചത്. മികച്ച നടനായി ഇതേ നാടകത്തിലെ റംസാനെയും നടിയായി വൈഗദാസിനെയും തിരഞ്ഞെടുത്തു. ദേശീയ അവാർഡ് ജേതാവായ പ്രദീപ്‌ കണ്ണൻകൊട് രചിച് അഭിലാഷ് പരവൂർ സംവിധാനം ചെയ്ത നാടകം നവംബർ രണ്ടിന് ടാഗോർ തിയേറ്ററിൽ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും