
മാന്നാർ: സമൂഹത്തിലെ കാലിക പ്രശ്‌നങ്ങളിൽ ഇടപെട്ട് സാമൂഹിക നീതിക്കായി പ്രവർത്തിച്ച വിശുദ്ധനായിരുന്നു പരുമല തിരുമേനിയെന്ന് നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത പറഞ്ഞു. പരുമല പെരുന്നാളിനോട് അനുബന്ധിച്ച് പരുമല തിരുമേനിയുടെ ആദ്യകാല വസതിയായ അഴിപ്പുരയിൽ നടന്ന ഗ്രീഗോറിയൻ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മത്തായി ടി വർഗീസ്, സജി മാമ്പ്രക്കുഴിയിൽ, അഡ്വ. മനോജ് മാത്യു എന്നിവർ സംസാരിച്ചു. ഇന്ന് വൈകിട്ട് 4 ന് ബിനു കെ. സാം (രാജ്യാന്തര പരിശീലകൻ) ഗ്രീഗോറിയൻ പ്രഭാഷണം നടത്തും.